കേരളത്തിന് സ്വന്തമായി വിമാനക്കമ്പനി ; ലൈസൻസ് നേടി അൽഹിന്ദ് എയർ

For full experience, Download our mobile application:
Get it on Google Play

അല്‍ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. കേരളം ആസ്ഥാനമായ അല്‍ ഹിന്ദ് ഗ്രൂപ്പിന്റെ അല്‍ഹിന്ദ് എയറിനാണ് ഡിജിസിഎയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ആദ്യഘട്ടത്തില്‍ എടിആര്‍ വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. 200 മുതല്‍ 500 കോടി രൂപയാണ് പ്രാഥമിക നിക്ഷേപം. കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സര്‍വ്വീസുകളായിരിക്കും ആദ്യമായി നടത്തുക. തുടര്‍ന്ന് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സര്‍വ്വീസുകള്‍ വ്യാപിപ്പിക്കും. രാജ്യന്തര സര്‍വീസുകള്‍ക്കായി എയര്‍ ബസിന്റെ എ320 വിമാനങ്ങളാണ് പ്രയോജനപ്പെടുത്തുക. രണ്ടു വര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതായി ഉയര്‍ത്തും. നാരോ ബോഡി വിമാനങ്ങള്‍ക്കായി എയര്‍ബസ്, ബോയിങ് എന്നിവയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. 100 മുതല്‍ 240 സീറ്റു വരെയുള്ള വിമാനങ്ങളാണിവ. നിലവില്‍ വിമാന ടിക്കറ്റ്, ടൂര്‍ ഓപ്പറേറ്റിങ്ങ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ടല്‍ റൂം ബുക്കിങ്, വീസ എന്നിവയാണ് അൽ ഹിന്ദിന്റെ സേവനങ്ങള്‍. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവര്‍ത്തന ശൃംഖലയാണ് ഇവര്‍ക്കുള്ളത്. ഹജ്ജ് തീര്‍ഥാടകരാണ് ഉപഭോക്തക്കളില്‍ കൂടുതൽ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...