കേരള കോൺഗ്രസ് എം കർഷകരുടെ ആത്മാഭിമാനം ഉയർത്തി പിടിച്ച രാഷ്ട്രീയ പ്രസ്ഥാനം ; അലകസ് കോഴിമല

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കേരള കോൺഗ്രസ് എം എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അത്താണിയായി അവരുടെ ആത്മാഭിമാനം ഉയർത്തി പിടിച്ച രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല പറഞ്ഞു. കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയമടക്കമുള്ള ഭൂ വിഷയത്തിൽ കേരള കോൺഗ്രസ് എം എന്നും കർഷകാനുകൂല നിലപാട് സ്വീകരിക്കുകയും ഭരണത്തിൽ ഇരുന്ന കാലഘട്ടത്തിൽ പോലും സമരമുഖത്ത് ഇറങ്ങാൻ യാതൊരു മടിയും കാണിക്കാത്ത രാഷ്ട്രീയ കക്ഷിയാണ്.

ജില്ലയിലെ ഭൂ വിഷയത്തിലും പുതിയ ബഫർ സോൺ പ്രശ്നത്തിലും കേരള കോൺഗ്രസ് എം ശക്തമായ സമ്മർദ്ദം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മേൽ ചെലുത്തിയിട്ടുണ്ട്. ഈ കാര്യത്തിൽ നിയമ നിർമ്മാണം കൊണ്ട് മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകു എന്ന് നിയമ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി കേരള കോൺഗ്രസ് എം ശക്തമായി വാദിക്കുമെന്നും അലക്സ് കോഴിമല പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി നേതാക്കളായ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, രാരിച്ചൻ നീറണാകുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട് ,ബെന്നി പ്ലാക്കൂട്ടം, മധു നമ്പൂതിരി, ഷിജോ തടത്തിൽ, ജോർജ് അമ്പഴം, റോയി ലൂക്ക് പുത്തൻകളം, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, കെവിൻ ജോർജ്, പി.ജി.ജോയി, അബ്രഹാം അടപ്പുർ, സ്റ്റാൻലി കീത്താപിള്ളി, തോമസ് കിഴക്കേ പറമ്പിൽ, ലിപ്സൺ കൊന്നയ്ക്കൽ, റോയി സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം, ഷാനി ബെന്നി, ജോസ് പാറപ്പുറം, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോഷി കൊന്നയ്ക്കൽ, ബെന്നി വാഴചാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

അടുത്ത ആറ് മാസത്തിലേക്കുള്ള സംഘടനാ പ്രവർത്തനത്തിന് സമ്മേളനം രൂപം നൽകി. തെരഞ്ഞെടുക്കപ്പെട്ട 232 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, ഡെൻസിൽ വെട്ടിക്കുഴിചാലിൽ, നൗഷാദ് മുക്കിൽ, ജോയ് പാറത്തല. എ.ജെ.ജോൺസൺ, തോമസ് വെളിയത്ത്മ്യാലി, എം.കൃഷ്ണൻ, ജോർജ് പാലക്കാട്ട്, ജോസ് മാറാട്ടിൽ, ജോർജ്ജ് അറയ്ക്കൽ, ജോജോ അറയ്ക്കകണ്ടം, അബ്രഹാം സൈമൺ മുണ്ടുപുഴക്കൽ, ഷിജു പൊന്നാമറ്റം, ജോസ് മഠത്തിനാൽ, തോമസ് മൈലാടൂർ, മാത്യു പൊട്ടംപ്ളാവൻ, ജിജി വാളിയം പ്ളാക്കൽ, ജെരാർദ്ധ് തടത്തിൽ, സജി മൈലാടി, തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...