ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത വഴി പോകുന്നവർക്ക് ഉയരപ്പാതയിലെ ഒരു ടോൾ ബൂത്ത് ഉൾപ്പെടെ മൂന്നിടത്ത് ടോൾ നൽകേണ്ടി വരും. പറവൂർ– തുറവൂർ റീച്ചിൽ കൃപാസനം ജംക്‌ഷനിലും അരൂർ– തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലുമാണ് ഓരോ ടോൾ ബൂത്തുകൾ കൂടി വരുന്നത്. എറണാകുളം ജില്ലയിലേക്കു പ്രവേശിക്കാൻ അരൂരിനപ്പുറം കുമ്പളത്ത് നിലവിൽ ടോൾ പ്ലാസയുണ്ട്. ഇങ്ങനെയാണ് ആകെ 3 ടോൾ ബൂത്തുകളിലൂടെ പോകേണ്ടി വരുന്നത്. അതേസമയം, ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കു പോകുന്നവർക്ക് ഓച്ചിറയിലെ ഒരു ടോൾ ബൂത്ത് മാത്രമേ കടക്കേണ്ടതുള്ളൂ.

ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ജില്ലയിൽ 30 കിലോമീറ്റർ പരിധിയിലാണ് ഓരോന്നും. ഓച്ചിറയ്ക്കു സമീപം കൃഷ്ണപുരത്തു നിന്നു തുടങ്ങി അരൂർ വരെ 96 കിലോമീറ്ററാണ് ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്നത്. അരൂർ– തുറവൂർ ഉയരപ്പാത, ‌തുറവൂർ– പറവൂർ, പറവൂർ– കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര– കൊല്ലം (ജില്ലയിൽ കൃഷ്ണപുരം വരെ) എന്നിങ്ങനെ 4 റീച്ചുകളിലായാണ് നിർമാണം. കൊറ്റുകുളങ്ങര– കൊല്ലം റീച്ചിലെ ടോൾ ബൂത്ത് ജില്ലയുടെ അതിർത്തി പ്രദേശമായ ഓച്ചിറയിലാണ്. ആവശ്യമായ ദൂരപരിധി ഇല്ലാത്തതിനാൽ പറവൂർ– കൊറ്റുകുളങ്ങര റീച്ചിൽ ടോൾ ബൂത്തില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...