ആലപ്പുഴയില്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നതിന് 21 കോടിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : 160 വ​ര്‍​ഷ​ത്തെ ച​രി​ത്ര​പാ​ര​മ്പ​ര്യ​മു​ള്ള ആ​ല​പ്പു​ഴ പ​ഴ​യ ക​ട​ല്‍​പാ​ല​ത്തി​ന്റെ സ്മ​ര​ണ​ക​ള്‍ നി​ല​നി​ര്‍​ത്തി പു​തി​യ​പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​ന്​ കി​ഫ്​​ബി​യു​ടെ അം​ഗീ​കാ​രം. 21 കോ​ടി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​നാ​ണ്​ അ​നു​മ​തി ല​ഭി​ച്ച​ത്​. തു​ക കു​റ​വാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ​യു​ള്ള ടെ​ന്‍​ഡ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രു​മി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി ഇ​രു​ളി​ലാ​യ അ​വ​സ്ഥ​യി​ല്‍​നി​ന്നാ​ണ്‌ റീ​ടെ​ന്‍​ഡ​റി​ന്​ വ​ഴി​തു​റ​ന്ന​ത്. തു​ക കൂ​ട്ടി അ​നു​വ​ദി​ക്കാ​ന്‍ കി​ഫ്‌​ബി അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ റീ​ടെ​ന്‍​ഡ​ര്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന്​​ മു​സ്​​രി​സ്​ ​പ്രോ​ജ​ക്‌ട്​ എം.​ഡി പി.​എം. നൗ​ഷാ​ദ്​ . ആ​ല​പ്പു​ഴ ന​ഗ​ര​വി​ക​സ​ന​ത്തി​ന്റെ നെ​ടും​തൂ​ണാ​യി​നി​ന്ന ക​ട​ല്‍​പാ​ലം പൈ​തൃ​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്‌.

19 കോ​ടി രൂ​പ​യാ​ണ്‌ പ​ദ്ധ​തി​ക്ക്‌ ആ​ദ്യം അ​നു​വ​ദി​ച്ച​ത്‌. ഇ​തി​ന്‌ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര്‍ എ​ത്തി​യി​ല്ല. എ​ന്‍​ജി​നീ​യ​റി​ങ്‌ പ്രൊ​ക്യു​യ​ര്‍​മെ​ന്റ്​ കോ​ണ്‍​ട്രാ​ക്‌ട്‌ (ഇ.​പി.​സി) പ്ര​കാ​ര​മാ​യി​രു​ന്നു ടെ​ന്‍​ഡ​ര്‍. ക​രാ​റു​കാ​ര്‍​ത​ന്നെ ഡി​സൈ​ന്‍ സ​മ​ര്‍​പ്പി​ച്ച്‌ പ്ര​വൃ​ത്തി​ചെ​യ്യു​ന്ന രീ​തി​യാ​ണി​ത്. ഈ ​തു​ക​ക്ക്​ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രും മു​ന്നോ​ട്ടു​വ​ന്നി​ല്ല. തു​ക കൂ​ടു​ത​ല്‍ അ​നു​വ​ദി​ച്ചാ​ല്‍ മാ​ത്ര​മേ ര​ണ്ടും​കൂ​ടി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്‌. ഇ​തോ​ടെ​യാ​ണ്‌ 21 കോ​ടി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ്​ ത​യാ​റാ​ക്കി കി​ഫ്​​ബി​ക്ക്​ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ന്​ അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ​യാ​ണ്​ പ​ദ്ധ​തി​ക്ക്​ ജീ​വ​ന്‍​വെ​ച്ച​ത്. ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ വേ​ഗ​ത്തി​ല്‍ നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ര്‍.

തു​രു​മ്പെ​ടു​ത്ത പ​ഴ​യ പാ​ല​ത്തി​ല്‍​നി​ന്ന് 500 മീ. ​മാ​റി ലൈ​റ്റ് ഹൗ​സി​ല്‍​നി​ന്ന് എ​ത്തു​ന്ന വ​ഴി​യു​ടെ ഭാ​ഗ​ത്തെ ക​ട​ല്‍​തീ​ര​ത്താ​ണ് പു​തി​യ​പാ​ലം നി​ര്‍​മി​ക്കു​ക. 400 മീ. ​നീ​ള​വും 45 മീ. ​വീ​തി​യു​മു​ണ്ട്. 2018 ലാ​ണ് പു​തി​യ പാ​ല​​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലാ​ണ്‌ പാ​ലം നി​ര്‍മ്മാ​​ണ​ത്തി​ന്റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ 14.26 കോ​ടി ചെ​ല​വ​ഴി​ച്ച്‌​ പു​തി​യ​പാ​ലം നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. പ​ല​ത​വ​ണ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടും ക​രാ​റു​കാ​ര്‍ എ​ത്തി​യി​ല്ല. തു​ട​ര്‍​ന്നാ​ണ്​ നി​ര്‍മ്മാ​​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​നു​സ​രി​ച്ച്‌​ ചെ​ല​വ്​ കൂ​ടു​ന്ന​തി​നാ​ല്‍ തു​ക വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വ​ലി​യ ക​പ്പ​ലി​ന് പ​ക​രം പാ​യ്ക്ക​പ്പ​ല്‍ അ​ടു​പ്പി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ആ​ല​പ്പു​ഴ ബീ​ച്ചി​നെ മാ​റ്റാ​നാ​ണ്‌ തു​റ​മു​ഖ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 1989 ഒ​ക്​​ടോ​ബ​ര്‍ 11നാ​ണ്​ ആ​ല​പ്പു​ഴ തു​റ​മു​ഖ​ത്ത്​ അ​വ​സാ​ന ക​പ്പ​ല്‍ ന​ങ്കൂ​ര​മി​ട്ട​ത്. പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്​ പി​ന്നീ​ടൊ​രി​ക്ക​ലും തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല. പൈ​തൃ​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​ച്ച്‌​ ക​ട​പ്പു​റ​ത്തെ പ്ര​ത്യേ​ക പ്ലാ​റ്റ്​​ഫോ​മി​ല്‍ സ്ഥാ​പി​ച്ച നാ​വി​ക​സേ​ന​യു​ടെ 60 ട​ണ്‍ ഭാ​ര​മു​ള്ള പ​ഴ​യ യു​ദ്ധ​ക്ക​പ്പ​ല്‍ (ഫാ​സ്റ്റ്​ അ​റ്റാ​ക്ക് ക്രാ​ഫ്റ്റ് (ഇ​ന്‍ഫാ​ക് ടി-81) ​അ​ക​ത്തു​ക​യ​റി കാ​ണാ​നു​ള്ള അ​വ​സ​രം ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സദ്യയിലെ വിഭവത്തെച്ചൊല്ലി തർക്കം; രാജസ്ഥാനിൽ 40 ഓളം കുടുംബങ്ങൾക്ക് ജാതിപ്പഞ്ചായത്തിന്റെ ഊരുവിലക്ക്

0
ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ...

ബാലിയിലെ പ്രീവെഡ്ഡിങ് ഷൂട്ട് മുടങ്ങി, പിന്നാലെ സിയയുടെ അസ്വാഭാവിക പെരുമാറ്റം; കേതൻ കൊലപാതകത്തിൽ കൂടുതൽ...

0
പൂനെ: മുംബൈയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

വഴിപാടായി തലമുണ്ഡനം ചെയ്തു; തിരുപ്പതി ക്ഷേത്രത്തിലേക്ക് 27.5 കോടിയുടെ ഇലക്ട്രിക് ബസുകൾ വാഗ്ദാനം ചെയ്ത്...

0
ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ്...

തന്ത്രി കണ്ഠര് രാജീവർക്കെതിരെയുള്ള സൈബർ അധിക്ഷേപം; കർശന നടപടി ആവശ്യപ്പെട്ട് തന്ത്രികുടുംബം

0
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ...