ആനന്ദപ്രദായിനി ഗ്രന്ഥശാല കെട്ടിടം തകർന്നു വീണു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നഗരത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആനന്ദപ്രദായിനി ഗ്രന്ഥശാല കെട്ടിടം തകർന്നു വീണു. 1937 ൽ സ്ഥാപിതമായ ഗ്രന്ഥശാലയിൽ മുപ്പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. മഴ നനയാതിരിക്കാൻ ഇപ്പോൾ പുസ്തകങ്ങൾ തകർന്ന കെട്ടിടത്തിൽ തന്നെ ടാർപോളിൻ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥശാലയാണ് ആനന്ദപ്രദായിനി. 1937ല്‍ PN പണിക്കരാണ് ഇത് സ്ഥാപിച്ചത്.ബസ് സ്റ്റാൻഡിന് കിഴക്ക് കനാൽ തീരത്തുള്ള ഈ ഗ്രന്ഥശാല ഒരു കാലത്ത് കിഴക്കിന്‍റെ വെനീസിന്‍റ സാംസ്കാരിക കേന്ദ്രമായിരുന്നു. കലാ സാഹിത്യ രംഗങ്ങളിലെ നിരവധി പ്രശസ്തർ ഇവിടെയെത്തിയിട്ടുണ്ട്. ഗ്രന്ഥശാല കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലായിരുന്നു. കെട്ടിടത്തിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നത്.പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫുകളുടെ മുകളിലേക്കാണ് കെട്ടിടത്തിന്റെ മേൽക്കൂര പതിച്ചത്. മഴയത്ത് പുസ്തകങ്ങൾ നനഞ്ഞ് നശിക്കാതിരിക്കാൻ ടാർപോളിൻ ഉപയോഗിച്ച് തൽക്കാലം മൂടിയിരിക്കുകയാണ്. 18.5 സെന്റ് സ്ഥലത്താണ് ഗ്രന്ഥശാല കെട്ടിടം നിലനിൽക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് ഗ്രന്ഥശാല ഭരണസമിതി നിവേദനം നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....