വിചിത്രമായ വ്യവസ്ഥയിൽ ബലാത്സംഗ കേസിലെ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: വിചിത്രമായ വ്യവസ്ഥയിൽ ബലാത്സംഗ കേസിലെ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ നേരത്തെ ക്രിമിനൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് നിർദ്ദേശമെന്ന് കോടതി പറഞ്ഞു. വിവാഹത്തെ ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ ഒന്നാക്കി ബെഞ്ച് നിർദേശിച്ചു. കേസ് പരി​ഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷൻ പഹൽ, പ്രതിക്ക് ജാമ്യം നിഷേധിക്കാൻ ആവശ്യമായ ഒരു തെളിവും ഉത്തർപ്രദേശ് സർക്കാരിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി.

പ്രതിയായ നരേഷ് മീണ എന്ന നർസാറാം മീണ, ഉത്തർപ്രദേശ് പോലീസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി 26 കാരിയായ പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. മീണ ഇരയിൽ നിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയെന്നും ഇരയുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഗ്ര പോലീസ് കേസെടുത്ത് മീണയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 506 (ക്രിമിനൽ ഭീഷണി), ഐടി ആക്ടിലെ സെക്ഷൻ 67 എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ, പ്രതി കുറ്റം നിഷേധിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നാല് മാസത്തെ കാലതാമസം ഉണ്ടായതായും പ്രതി കോടതിയിൽ പറഞ്ഞു. പ്രതിക്കെതിരെ മുമ്പ് ക്രിമിനൽ കേസുകളുടെ ചരിത്രമൊന്നുമില്ലെന്ന് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇരയെ ഭാര്യ എന്ന നിലയിൽ പരിപാലിക്കാൻ തയ്യാറാണെന്ന് പ്രതി കോടതിയെ അറിയിച്ചു. ഉത്തരവ് പാസാക്കിയ ബെഞ്ച്, ജയിലിൽ നിന്ന് മോചിതനായതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ അപേക്ഷകൻ ഇരയെ വിവാഹം കഴിക്കണമെന്ന് ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...