കോഴ ആരോപണം ; നിഷികാന്ത് ദുബെക്കെതിരെ മഹുവ മൊയ്ത്ര നൽകിയ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പാർലമെൻ്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ മാനനഷ്ട കേസ് ഇന്ന് കോടതി പരിഗണിക്കും. ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന സത്യവാങ്മൂലം ആരോപണ വിധേയനായ വ്യവസായി ദർശൻ ഹിരണാനന്ദി സമർപ്പിച്ചെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ഹിരണാനന്ദി ഗ്രൂപ്പിന്‍റെ തലവനായ ദർശൻ ഹിരണാനന്ദി സമർപ്പിച്ച സത്യവാങ്മൂലമെന്ന തലക്കെട്ടിൽ ആണ് ഈ രേഖകൾ സമൂഹ മാധ്യമങ്ങളിലെ ബിജെപി അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ ആരോപണങ്ങൾ ഈ സത്യവാങ്മൂലത്തിൽ ശരി വെക്കുന്നുണ്ട്. പാർലമെൻ്റിലെ തൃണമൂൽ കോൺഗ്രസ് എം,പി മഹുവ മൊയ്ത്ര തൻ്റെ ഔദ്യോഗിക ലോഗിൻ വിവരങ്ങൾ കൈമാറി എന്ന് ദർശൻ സമ്മതിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പ്രതിഫലം പറ്റിയ മഹുവ മൊയ്ത്രക്ക് ചോദ്യങ്ങൾ തയ്യാറാക്കാൻ ചില മാധ്യമ പ്രവർത്തകർ, അദാനി ഗ്രൂപ്പിലെ മുൻ ജീവനക്കാർ തുടങ്ങി പലരും സഹായിച്ചു എന്നും ഈ രേഖകളിൽ പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...