സംസ്ഥാനത്ത് രണ്ടിടങ്ങളിൽ കള്ളവോട്ട് ആരോപണം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: കേരള ചരിത്രത്തിലെ അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് രണ്ടിടങ്ങളിൽ കള്ളവോട്ട് ആരോപണം. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. കയ്യാർ 128ാം നമ്പർ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ഗൾഫിലുള്ള ഖാലിദ് എന്നയാളുടെ വോട്ട് നാട്ടിലുള്ള ജാഫർ എന്നയാൾ രേഖപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ 21ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായും പരാതി ഉയർന്നു. ബൂത്തിൽ രണ്ടു മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി.

തൃശൂർ വടക്കാഞ്ചേരിയിലും കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വോട്ട് ചെയ്യാനാകാതെ സജീവ് മടങ്ങി. സംഭവത്തിൽ പരാതി നൽകുമെന്ന് വോട്ടർ അറിയിച്ചു. കാസർഗോഡ് ഉദുമയിൽ കണ്ണടയിൽ ഒളിക്യാമറ വച്ച് ബൂത്തിനുള്ളിൽ കയറിയ യുഡിഎഫ് ചീഫ് ഏജൻ്റ് പിടിയിലായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...