വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും നേമത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ ഉത്സവത്തിൽ പങ്കെടുക്കാൻ അവസരംകിട്ടിയതിൽ സന്തോഷമുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഭാവി തീരുമാനിക്കാനുള്ള അവസരമാണിത്. എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് ചെയ്യണം. ബിജെപി- എൻഡിഎ മുന്നോട്ടുവെയ്ക്കുന്ന വികസിത കേരളമെന്ന കാഴ്ചപ്പാട് ആത്മാർഥമായി എല്ലാവരോടും പറഞ്ഞിട്ടുണ്ട്.

ഇത് നിർണായകമായ തിരഞ്ഞെടുപ്പാണെന്ന് ജനം മനസിലാക്കി അത് ഏറ്റെടുത്തിട്ടുണ്ട്. വലിയ മാറ്റം ജനങ്ങൾ സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.നിയമസഭയിൽ പോയി ബഹളംവെയ്ക്കാനും കമ്പ്യൂട്ടർ തകർക്കാനും സ്പീക്കറുടെ ടേബിളിൽ കയറി ഭരതനാട്യം ചെയ്യാനുമല്ല ഞങ്ങൾ അവസരം ചോദിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഒരു അവസരം ചോദിക്കുന്നത്. അതിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളം മാറണം. മാറാത്തത് മാറ്റണം. കേരളം ഇനി വളരണമെന്നും 140 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....