കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം പുകയുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കി. പയ്യന്നൂരിലെ ഫണ്ട് വിവാദവും തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുണ്ടായ ക്ഷീണവും ഒതുങ്ങുന്നതിനു മുമ്പ് കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം സജീവമാവുകയാണ്.

സിപിഎം കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിനായി ഫണ്ട് പിരിവ് നടത്തി രണ്ടു വര്‍ഷമായിട്ടും കെട്ടിടം ഉയരാത്തിതിന് പിന്നില്‍ സാമ്പത്തിക ക്രമക്കോടെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. അടുത്തിടെ നടന്ന ബ്രാഞ്ച് ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറി ഇ രമേശനെ സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.

ഓഫീസ് നിര്‍മാണത്തിനായി കണ്ണൂര്‍ നഗരത്തില്‍ 70 ലക്ഷം രൂപയോളം ചെലവിട്ട് പഴയ വീടടങ്ങുന്ന സ്ഥലം വാങ്ങിയിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറിയെന്ന പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം സ്വന്തം പേരില്‍ ഈ സ്ഥലം രമേശന്‍ രജിസ്റ്റര്‍ ചെയ്തെന്ന പരാതിയും ഉയര്‍ന്നു. നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ ഈ സ്ഥലം ഈട് വെച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്തെന്നും ആരോപണമുണ്ട്. പിരിവ് നടത്തിയതിലും ഫണ്ട് ശേഖരണത്തിനായി പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചതിലും കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...