ഹയ : പ്രധാന ലൊക്കേഷൻ താരപദവിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാംപസ് മൂവി ത്രില്ലർ ‘ഹയ’ യുടെ ചിത്രീകരണം കൂടി കഴിഞ്ഞതോടെ പ്രധാന ലൊക്കേഷനായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിനും താരപദവി കൈവന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളിൽ ഒന്നാണ് അമൽജ്യോതിയുടേത്. ആദ്യരാത്രി, ആനന്ദം, മമ്മി ആൻഡ് മീ,നാം, കാണാക്കാഴ്ച്ച, തമിഴ് ചിത്രം തുടങ്ങിയ സിനിമകൾ ഇവിടെ മുൻപ് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമകളിലെല്ലാം സാന്നിധ്യം അറിയിക്കാൻ മാത്രമേ ഈ ലൊക്കേഷനു കഴിഞ്ഞിരുന്നുള്ളൂ.

കോളേജിന്റെ ഏതാണ്ടെല്ലാ സാധ്യതകളും ഉൾപ്പെടുത്തി ഇരുപത്തിരണ്ട് ദിവസമാണ് ഈ ക്യാംപസിൽ മാത്രം ‘ഹയ’യുടെ ഷൂട്ടിങ് നടന്നത്. ഗുരു സോമസുന്ദരം, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കും പുതുമുഖങ്ങൾക്കുമൊപ്പം ഈ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന ‘ഹയ’ വാസുദേവ് സനൽ സംവിധാനം ചെയ്യുന്നു. മനോജ് ഭാരതിയുടേതാണ് രചന. ജിജു സണ്ണി ക്യാമറയും വരുൺ സുനിൽ ( മസാല കോഫി) സംഗീതവും നിർവ്വഹിക്കുന്ന ‘ഹയ’ യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...