ഫെസ്റ്റിവല്‍ വില്‍പന പൊടിപൊടിച്ച് ആമസോണും ഫ്ലിപ്‌കാര്‍ട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഫെസ്റ്റിവല്‍ വില്‍പന പൊടിപൊടിക്കുകയാണ്. ആമസോണും ഫ്ലിപ്‌കാര്‍ട്ടും വമ്പിച്ച ഓഫറുകളുമായാണ് ആളുകളെ പിടിക്കാന്‍ മത്സരിച്ചത്. ആദ്യമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനത്തിന്‍റെ വളര്‍ച്ച പണത്തൂക്കത്തില്‍ ഇതുവരെ രേഖപ്പെടുത്തി. എന്നാല്‍ വിറ്റഴിഞ്ഞ ഫോണുകളുടെ എണ്ണത്തില്‍ ഇക്കുറി കുറവുണ്ട്. ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലായി 8 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് സ്മാര്‍ട്ട്ഫോണ്‍ വില്‍പനയുടെ ആകെ സാമ്പത്തിക കണക്കില്‍ ഫെസ്റ്റിവല്‍ സീസണിന്‍റെ ആദ്യഘട്ടത്തിലുണ്ടായത്. പ്രീമിയം ഫോണുകളിലേക്ക് കൂടുതല്‍ ആളുകള്‍ താല്‍പര്യം കാണിച്ചുവെന്നതും തുക ഉയരാന്‍ ഇടയാക്കി. എന്നാല്‍ വിറ്റഴിഞ്ഞ ഫോണുകളുടെ എണ്ണം ഒരു കോടി 30 ലക്ഷമാണ്. മൂന്ന് ശതമാനത്തിന്‍റെ ഇടിവ് ഫോണുകളുടെ എണ്ണത്തിലുണ്ടായി.

ഇന്ത്യയിലെ സ്‌മാര്‍ട്ട്ഫോണ്‍ വില്‍പന രംഗത്ത് നിര്‍ണായകമാണ് ഫെസ്റ്റിവല്‍ സീസണ്‍. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ വാര്‍ഷിക വില്‍പനയുടെ 20-25 ശതമാനം ഫെസ്റ്റിവല്‍ സീസണ്‍ വഹിക്കുന്നു. ഇക്കാലയളവില്‍ വിറ്റഴിഞ്ഞ ഫോണുകളില്‍ 70 ശതമാനവും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ്. ഐഫോണ്‍ 13, സാംസങ് എസ്23 അള്‍ട്ര, സാംസങ് ഗ്യാലക്സി എസ്24, സാംസങ് ഗ്യാലക്സി എസ്24 അള്‍ട്ര, വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍ എന്നിവയുടെ വില്‍പന ആമസോണിന് കരുത്തായി. ദീപാവലി തീരുമ്പോഴേക്ക് മൂന്നര കോടിയിലേറെ സ്മാര്‍ട്ട്ഫോണുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യയില്‍ വിറ്റഴിയും എന്നാണ് കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....