കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ ഗ്രൂപ്പ് നൽകിയ ആംബുലൻസ് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു കൈമാറി. ഗ്രാമ പഞ്ചായത്തിൻ്റെ ആവശ്യപ്രകാരമാണ് ആംബുലൻസ് ലഭ്യമാക്കിയത്. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അബിൻ വർക്കി കോടിയാട്ട് എം എൽഎ അദ്ധ്യക്ഷത വഹിച്ചു. മുത്തൂറ്റ് മാർക്കന്റയിൽ ഗ്രൂപ്പ് ചീഫ് കോപ്പറേറ്റീവ് ഓഫീസർ റിജാസ് സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോമോൻ പുതുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിത ഫിലിപ്പ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ നിതീഷ്, ഡിഎംഒ കെ.അനിതകുമാരി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































