മന്ത്രി വീണയ്ക്കെതിരെ ആംബുലന്‍സ് ഉടമകള്‍ ; പ്രതിഷേധം അറിയിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആംബുലൻസ് ഡ്രൈവർമാർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമസ്ഥരുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറക്കാൻ ആണ് മന്ത്രി വീണ ജോർജ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നും പണം നൽകുന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടണം, അങ്ങിനെ ഉണ്ടെങ്കിൽ മന്ത്രി നടപടി എടുക്കുകയാണ് വേണ്ടത്. ആംബുലൻസ് ഉടമകളെ മന്ത്രി അപമാനിക്കുകയാണ് ചെയ്തത്. മന്ത്രിയെ നേരിട്ട് കണ്ടു പ്രതിഷേധം അറിയിക്കും. രോഗിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ഡോക്ടർ നിർദേശിക്കുന്ന ഹോസ്പിറ്റലിലേക്ക് മാറ്റും.

ഏത് ആശുപത്രിയിൽ എത്തിക്കണം എന്ന് ആംബുലൻസ് ഡ്രൈവർ അല്ല തീരുമാനിക്കുന്നത് എന്നും സംഘടന പ്രതിനിധി വ്യക്തമാക്കി. രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നതായാണ് വീണ ജോർജ് പറഞ്ഞത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിൽ നടത്തിയ പൊതുപരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഡോക്‌ടർമാർ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...

വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...

മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌

0
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം : ‘പ്രതികള്‍ ഭരണം മാറിയത് അറിഞ്ഞിട്ടില്ല’...

0
തിരുവനന്തപുരം : ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍...