അമേരിക്കന്‍ യുവതി ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്രയേല്‍ : അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 26 കാരിയായ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ വിപുലീകരണത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെ ഐസെനൂര്‍ എസ്ഗി എയ്ഗി ആണ് സൈന്യത്തിന്റെ വെടിയേറ്റ് ദാരുണായി മരിച്ചത്. തുര്‍ക്കി പൗരത്വം കൂടിയുള്ള അയ്സെനുര്‍ എസ്ഗി എയ്ഗിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേല്‍ സൈന്യം എയ്ഗിയെ വെടിവെച്ചുകൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഈ പ്രശ്‌നം അമേരിക്കയുടെ പ്രതികരണത്തിന് വഴിവെച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ദാരുണമായ നഷ്ടം എന്ന് എയ്ഗിയുടെ കൊലപാതകത്തെ അപലപിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഇസ്രയേല്‍ നടപടിയെ ക്രൂരത എന്നാണ് വിശേഷിപ്പിച്ചത്. ‘ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അത് പങ്കിടും. ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും.’ -ബ്ലിങ്കന്‍ പ്രതികരിച്ചു. പലസ്തീന്‍ അനുകൂല ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റുമായുള്ള പ്രതിഷേധത്തില്‍ ആദ്യമായാണ് എയ്ഗി പങ്കെടുക്കുന്നതെന്ന് ഒരു സഹ പ്രതിഷേധക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ എയ്ഗിയുടെ പൗരത്വം സ്ഥിരീകരിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ എയ്ഗിയുടെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുകയാണെന്ന് പറഞ്ഞിരുന്നു. എയ്ഗിയുടെ കുടുംബത്തിനോട് മില്ലര്‍ അനുശോചനമറിയിച്ചിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷക്ക് ഉയര്‍ന്ന മുന്‍ഗണന ഇല്ലെന്ന് ഇസ്രയെലിലെ യുഎസ് അംബാസഡര്‍ ജാക്ക് ലൂവും പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...