ഗതാഗതക്കുരുക്കിൽ ബൈക്ക് യാത്രക്കാരനോട്‌ ലിഫ്റ്റ് ചോദിച്ച് അമിതാഭ് ബച്ചൻ

For full experience, Download our mobile application:
Get it on Google Play

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. ഇപ്പോള്‍ ബിഗ് ബി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്. ഗതാഗതക്കുരുക്കില്‍പ്പെട്ട ബച്ചനെ സഹായിച്ച ഒരു ബൈക്ക് യാത്രക്കാരന് നന്ദി അറിയിച്ചു കൊണ്ടാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗതാഗതക്കുരുക്കില്‍ പെട്ട അമിതാഭ് ബച്ചന്‍ ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ് ചോദിച്ചിരിക്കുകയാണ്. അയാള്‍ ആരാണെന്ന് പോലും ബച്ചന് അറിയില്ല. എങ്കിലും അമിതാഭ് ബച്ചന്‍ ആ ബൈക്ക് യാത്രക്കാരന് പിന്നില്‍ ഇരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് ബച്ചന്‍ അജ്ഞാതനായ ആ യാത്രക്കാരന് ഇപ്പോള്‍ നന്ദി അറിയിച്ചിരിക്കുന്നത്.” സുഹൃത്തേ സൗജന്യയാത്രയ്ക്ക് നന്ദി. നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ ലോക്കേഷനില്‍ കൃത്യസമയത്ത് എത്തിച്ചു. വേഗത്തില്‍ പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തി. തൊപ്പിയും ഷോര്‍ട്ട്‌സും മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടും അണിഞ്ഞ നിങ്ങള്‍ക്ക് നന്ദി” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഈ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ തന്നെ ഇത് വൈറല്‍ ആവുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....