രാജ്യം പൊറുക്കില്ല, കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളോട് രാജ്യത്തെ ജനങ്ങള്‍ പൊറുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണെന്നും രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയതിനെച്ചൊല്ലി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷ പാര്‍ട്ടികളോട് ജനങ്ങള്‍ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം രാഹുല്‍ അയോഗ്യനായതിന്റെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനം മാപ്പ് നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റിലേക്ക് കറുത്ത വസ്ത്രം അണിഞ്ഞെത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ സഭാ സമ്മേളനം അവസാനിച്ചത് ചരിത്രത്തില്‍ ആദ്യമാണ്. വിദേശത്ത് പോയി ഇന്ത്യയ്ക്കെതിരെ നുണപ്രചാരണം നടത്തി, ഇത് നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് മറുപടി നല്‍കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...