തൊഴിലാളി വിരുദ്ധ ലേബർ കോഡ് പ്രാബല്യത്തിൽ വന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തൊഴിലാളി വിരുദ്ധ ലേബർ കോഡ് പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം ഇറക്കി. 29 തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചാണ് പുതിയ ലേബർ കോഡ്. 5 വർഷത്തിന് ശേഷമാണ് രാജ്യത്ത് ലേബർ കോഡുകൾ പ്രാബല്യത്തിൽ വരുന്നത്. വേജസ്, ഇന്റസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി എന്നിങ്ങനെ 29 തൊഴിൽനിയമങ്ങളെ കൂട്ടിയോജിപ്പിച്ച് ലേബർ കോഡുകളാക്കി മാറ്റിയത്. അവ നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്ക ഉണ്ട്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് എന്ന പേരിലുള്ള പുതിയ നിയമസംഹിതയിലെ വ്യവസ്ഥകൾ തൊഴിൽ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. പിരിച്ചുവിടലിനുള്ള, ലേ-ഓഫിനുള്ള, അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള മുൻകൂർ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100ൽ നിന്ന് 300 ആയി ഉയർത്തി. ഇതിനർത്ഥം, രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഇനി മുതൽ തൊഴിലുടമകൾക്ക് സർക്കാർ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാം എന്നാണ്. ചുരുക്കത്തില്‍ എല്ലാതരത്തിലും തൊഴിലാളി ദ്രോഹപരമായ നടപടികളിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...