Thursday, May 9, 2024 9:04 pm

​മാരുതി സുസുക്കി മനേസര്‍ പ്ലാന്‍റിലെ  ജീവനക്കാരന്​ കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ​മാരുതി സുസുക്കി മനേസര്‍ പ്ലാന്‍റിലെ  ജീവനക്കാരന്​ കൊവിഡ്​ 19  സ്ഥിരീകരിച്ചു. ശനിയാഴ്​ചയാണ്​ ഇയാള്‍ക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​. കമ്പനി അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​.  രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ട​വരോട്​ വീട്ടുനിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. രോഗബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണ്​. മെയ്​ 15 നാണ്​ ഇയാള്‍ അവസാനമായി ജോലിക്കെത്തിയതെന്നും മാരുതി പ്രസ്​താവനയില്‍ അറിയിച്ചു. കഴിഞ്ഞയാഴ്​ചയാണ്​ മാരുതി മനേസര്‍ പ്ലാന്‍റിലെ ഉല്പാദനം പുനഃരാരംഭിച്ചത്​. മാര്‍ച്ചില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്​ മാരുതി നിര്‍മ്മാണ ശാലയിലെ ഉല്പാദനം നിര്‍ത്തിവെച്ചത്​. സ്വിഫ്​റ്റ്​, ഡിസയര്‍ തുടങ്ങിയ മോഡലുകളാണ്​ ഇവിടെ നിര്‍മ്മിക്കുന്നത്​​. ഡല്‍ഹിയില്‍ നിന്ന്​ 137 കി.മീറ്റര്‍ അകലെയാണ്​ മനേസര്‍ പ്ലാന്‍റ്​ സ്ഥിതി ചെയ്യുന്നത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം

0
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം....

കാട്ട് പോത്ത് നാട്ടുകാരെ ഭീതിയിലാക്കി

0
പീരുമേട്: നട്ടുച്ചക്ക് ദേശീയപാതയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാക്കി. പോബ്സൺ തേയില തോട്ടത്തിൽ...

പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം തരത്തില്‍ എ പ്ലസ്...

0
റാന്നി: പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം...