ഒരു പാഠഭാഗത്തിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നു ; വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ് സി ഇ ആർ ടി പുസ്തക പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്രചരിക്കുന്ന ഭാഗം പൊതുവിഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് മന്ത്രി അറിയിച്ചു.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആർ ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തിൽ മഴയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങൾ പോലെ തോന്നിപ്പിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം. ഈ ചിത്രം ഉപയോഗിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി എത്തിയിരിക്കുന്നത്.

മന്ത്രിയുടെ കുറിപ്പിങ്ങനെ…
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ല. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...