ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബിഹാർ : വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ നാല് പുരുഷന്മാരാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്‌തത്‌. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തി. എന്നാല്‍ വൃദ്ധ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വൃദ്ധയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെട്ടു. എന്നാല്‍ പ്രായമായതിനാല്‍ വൃദ്ധയ്ക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് വൃദ്ധയെ ബലമായി ഒരു വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒരു മണിയോടെ നാല് അക്രമികള്‍ സിഗരറ്റ് ആവശ്യപ്പെട്ട് വീട്ടിലെത്തിയതായി കുടുംബം അറിയിച്ചതായി ലഖിസരായി എസ്പി അജയ് കുമാര്‍ പറഞ്ഞു. വൃദ്ധയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...