കൊയിലാണ്ടിയില്‍ ട്രാഫിക് പോലീസ് എഎസ്‌ഐയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രാഫിക് പോലീസ് എഎസ്‌ഐയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.20 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ട്രാഫിക് സ്റ്റേഷനിലെത്തിയ യുവാവ് എഎസ്ഐ സജീവനെ ആക്രമിക്കുകയായിരുന്നു. ട്രാഫിക് നിയമ ലംഘനത്തിന് തനിക്ക് ലഭിച്ച പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാന്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയതായിരുന്നു നിഹാബ് അബൂബക്കര്‍.

ആദ്യം സ്റ്റേഷനിലെത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ കുറച്ചുകഴിഞ്ഞ് വീണ്ടുമെത്തി എഎസ്‌ഐയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. നിഹാബിനെ സംഭവ സ്ഥലത്തുവെച്ചു തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ ആക്രമണത്തിൽ ട്രാഫിക് പോലീസ് എ.എസ്.ഐ സജീവന് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വാക്കേറ്റത്തിനിടെ നിഹാബ് എ.എസ്.ഐയുടെ യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ എഎസ്‌ഐ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...