തിരുവനന്തപുരം : ഓൺലൈൻ ഗെയിമുകൾ പലരുടെയും ജീവനെടുക്കുമ്പോൾ ഇപ്പോഴും സാബിത്തിന്‍റെ വീട്ടുകാരുടെ കണ്ണീർ തോർന്നിട്ടില്ല. ചിറയിൻകീഴ് സ്വദേശിയായ ഷാനവാസിന്‍റെയും സജീനയുടെയും മകനായ 14കാരൻ സാബിത്താണ് ഓൺലൈനിലെ മരണ കളി മൂലം ജീവൻ നഷ്ടപെട്ട ഒരുപാട് പേരിൽ ഒരാള്‍. 2021 നവംബറിലാണ് സാബിത്ത് ആത്മഹത്യ ചെയ്തത്. മരണങ്ങൾ പിന്നീടും ഉണ്ടായി. ഇപ്പോഴും ശക്തമായൊരു നിയമമില്ലാത്തതിന്റെ പേരിൽ കൊലയാളി ഗെയിമുകൾക്ക് കൂച്ചുവിലങ്ങിടാൻ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ജീവനൊടുക്കാൻ ഒരു കാരണവും സാബിത്തിലുണ്ടായിരുന്നില്ല. പുതിയ യൂണിഫോം കിട്ടിയതിന്‍റെ സന്തോഷത്തിൽ അതുമായി മുറിയിലേക്ക് പോയ സാബിത്തിനെ പിന്നീട് കാണുന്നത് ഒരു മുഴം തുണിയിൽ തൂങ്ങിയ നിലയിലാണ്. ആത്മഹത്യയുടെ കാരണം കണ്ടെത്താനേ കഴിഞ്ഞിരുന്നില്ല. സാബിത്തിന് സ്വന്തമായി ഫോൺ ഇല്ലാത്തതിനാല്‍ പഠനാവശ്യങ്ങൾക്കായി മാതാവിന്‍റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് മരണകാരണം ഓൺലൈൻ ഗെയിം ആണെന്ന് കണ്ടെത്തിയത്. രഹസ്യ പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ലിക്കേഷനുകളുമായിരുന്നു മാതാവിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയത്. അതുവരെയും വീട്ടിൽ ഉണ്ടായിരുന്നവർക്ക് പോലും കൊലയാളി ഗെയിമുകൾക്ക് സാബിത്ത് അടിമയായിരുന്ന വിവരം അറിഞ്ഞിരുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























