അങ്ങാടിയിൽ യുഡിഎഫ് കോട്ട പിടിച്ചെടുത്ത് എൽ ഡി എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടിയിൽ യുഡിഎഫ് കോട്ട പിടിച്ചെടുത്ത് എൽ ഡി എഫ്. അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന കുഞ്ഞു മറിയാമ്മ ടീച്ചർ 179 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ സൂസനെ പരാജയപ്പെടുത്തിയത്. ഇതോടെ അങ്ങാടി പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് വ്യക്തമായ ആധിപത്യം ഉറപ്പിക്കാനുമായി. 474 വോട്ടുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫ് 295 ഉം ബിജെപി 20 ഉം വോട്ടുകൾ നേടി.

അങ്ങാടി പഞ്ചായത്ത് മെമ്പർ ആയിരുന്ന യുഡിഎഫിൻറെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തു പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ 225 വോട്ടുകൾക്കാണ് കൊച്ചുമോൾ പൂവത്തൂർ വിജയിച്ചത്. അങ്ങാടി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെയും എൽഡിഎഫിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാനും യുഡിഎഫും ആരോപിച്ചത്.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ജനങ്ങൾ പുല്ലു വിലകൽപിച്ച് തള്ളിയെന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് മഹത്തായ വിജയം നേടിക്കൊടുത്തത്. പി ആർ പ്രസാദ് , കെ കെ സുരേന്ദ്രൻ, വി.ടി ലാലച്ചന്‍, ജോര്‍ജ് മാത്യു, ബെഞ്ചമിൻ ജോസ്ജേക്കബ്, ആലിച്ചൻ ആറൊന്നിൽ, പഞ്ചായത്ത് പ്രസിഡന്റ ബിന്ദു റെജി, അഡ്വ. ജേക്കബ് സ്റ്റീഫൻ, പി.എസ് സതീഷ്കുമാര്‍, ടി ബു പുരക്കൽ, വിജോയി പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...