അങ്ങാടി പിഎച്ച് സി കെട്ടിട നിർമാണം ഉടൻ ആരംഭിക്കുo : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി പിഎച്ച് സി കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു. നാഷണൽ ഹെൽത്ത് മിഷൻ 2.12 കോടി രൂപ അനുവദിച്ച കെട്ടിട നിർമാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. ഇവിടെ സ്വകാര്യ വുക്തി സൗജന്യമായി നൽകിയ 12 സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ആധുനിക സംവിധാനങ്ങളോടെ ആശുപത്രി കെട്ടിടം നിർമിക്കാനാണ് തീരുമാനം. കെട്ടിട നിർമാണ രൂപരേഖയ്ക്ക് ഉടൻ ഭരണാനുമതി ലഭിക്കും. തുടർന്ന് ടെൻഡർ നടപടികൾക്കും തുടക്കമാവുമെന്നും എം.എൽ എ അറിയിച്ചു.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാപ്കോസ് ലിമിറ്റഡിലെ എൻജിനീയർ സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് പരിശോധ നടത്തുന്നത്. മണ്ണ് പരിശോധന നടക്കുന്ന സ്ഥലം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി എസ് സതീഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫൻ , ബിച്ചു ആൻഡ്രൂസ് ഐക്കാട്ടുമണ്ണിൽ, എലനിയാമ്മ ഷാജി, ഷൈനി മാത്യൂസ് എന്നിവർ ചേർന്ന് സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....