തുറന്ന് പ്രവര്‍ത്തിക്കാതെ അങ്ങാടി പോസ്റ്റ് ഓഫീസ്

For full experience, Download our mobile application:
Get it on Google Play

പേട്ട : പ്രളയത്തിനു പിന്നാലെ പൂട്ടിപ്പോയ അങ്ങാടി പോസ്റ്റ് ഓഫീസ് ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. 2015 ഓഗസ്റ്റ് 15ന് മുൻപു വരെ പേട്ട ജംഗ്ഷനു സമീപം വാടക കെട്ടിടത്തിലായിരുന്നു പോസ്റ്റ് ഓഫീസിന്‍റെ  പ്രവർത്തനം ഉണ്ടായിരുന്നത്. ഇത് കുടിയിറക്കു ഭീഷണി നേരിടുകയായിരുന്നു. പ്രളയത്തിൽ പോസ്റ്റ് ഓഫിസും മുങ്ങിയിരുന്നു.

വെള്ളം ഇറങ്ങിയതിനു പിന്നാലെ ഉടമ കർശന നിലപാടെടുത്തതോടെ പോസ്റ്റ് ഓഫിസ് തുറക്കാനായില്ല. പകരം കെട്ടിടം കിട്ടാതെ വന്നതോടെ റാന്നി പോസ്റ്റ് ഓഫീസിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. പേട്ടയിലും പുളിമുക്കിലും പല കെട്ടിടങ്ങളും കണ്ടെങ്കിലും ഏറ്റെടുത്തില്ല. കെട്ടിടം കണ്ടെത്തി നൽകാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. പഞ്ചായത്ത് ഓഫിസിന്‍റെ  പഴയ കെട്ടിടം നൽകുമെന്ന് പറഞ്ഞെങ്കിലും അതു ബലക്ഷയം നേരിടുകയാണ്. ഇതേ സ്ഥിതി തുടർന്നാൽ അങ്ങാടി പിഒ നിർത്തലാക്കും. നാടിന് സ്വന്തമായുള്ള പിൻ നമ്പറും ഇതോടെ നഷ്ടമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....