ഐ.എസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സിറ്റി പോലീസ് ഐ.എസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. നഗരാതിര്‍ത്തിയിലെ കൊടുങ്ങയ്യൂര്‍, മുതുയല്‍പേട്ട്, മണ്ണടി എന്നിവിടങ്ങളിലെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

ഐ.എസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്നാട്ടിലെ 40 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അതേ ദിവസം ചെക്ക് പോയിന്റ് ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ നിന്നും ഐ.എസ് ലഘുലേഖകളും, യുട്യൂബ് ട്യൂട്ടോറിയല്‍ വീഡിയോകളില്‍ നിന്ന് എടുത്തതായി കരുതുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കളുടെ വിശദാംശങ്ങളുള്ള ബോംബ് സ്‌കീമാറ്റിക് കുറിപ്പുകളും കണ്ടെടുത്തിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് പിന്നീട് കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...