എയിംസില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എയിംസില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് പരാതി.  ഭക്ഷ്യസുരക്ഷ, ഭക്ഷണത്തിലെ ശുചിത്വം എന്നിവ നമ്മുടെ അടിസ്ഥാനപരമായ അവകാശത്തില്‍ പെടുന്നതാണ്. എന്നാല്‍ വീടിന് പുറത്തെത്തുമ്പോള്‍ പലപ്പോഴും ഇവയൊന്നും ഉറപ്പുവരുത്താനോ അവകാശപ്പെടാനോ നമുക്ക് സാധിക്കണമെന്നില്ല. ഇത്തരത്തിലുള്ള പല പരാതികളും പലിയടങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്.

നാല് വയസുള്ള കുഞ്ഞ് വളരെ ഗൗരവമുള്ളൊരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴിയുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ നിന്ന് തന്നെ നല്‍കിയ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന പരിപ്പ് കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചതത്രേ. പാറ്റയുടെ അവശിഷ്ടങ്ങളടങ്ങിയ ഭക്ഷണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം കുഞ്ഞിന്‍റെ ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ വ്യാപകമായ രീതിയിലാണ് പങ്കുവെയ്ക്കപ്പെടുന്നത്.

ഇതോടെ ആശുപത്രി അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സ്വകാര്യ വാര്‍ഡിലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യമായി ആശുപത്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണമായിരുന്നു ഇതത്രേ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...