തിരുവനന്തപുരം : കേരളത്തില്‍ അസാധാരണമായ സാഹചര്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ഡിഎഫിന്‍റെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ കേരളത്തില്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയോടല്ല, അദേഹത്തിന്‍റെ നയങ്ങളോടാണ് പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
ഡി.എം.കെ. നേതാവ് തിരുച്ചി ശിവയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തിന് മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നാണ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണയില്‍ പങ്കെടുക്കേണ്ട എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
കേരള സംസ്ഥാനം രൂപീകൃതമായശേഷം 28 ഗവര്‍ണര്‍മാര്‍ ആ പദവിയില്‍ ഇരുന്നു. പലകാലങ്ങളിലായി നിര്‍ണായകമായ പല സാഹചര്യങ്ങളിലും സംസ്ഥാനത്ത് ഭരണതലത്തിലോ മറ്റേതെങ്കിലും തരത്തിലോ തന്‍റെ തന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഒരു ഗവര്‍ണറും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.
എന്നാല്‍, അതിനു വിരുദ്ധമായി ആരിഫ് മൊഹമ്മദ് ഖാന്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി പദവി ദുരുപയോഗം ചെയ്യുകയാണ്. അദ്ദേഹം ഗവര്‍ണര്‍പദവി ഭരണഘടനാപരമായല്ല ഉപയോഗിക്കുന്നത്. മാത്രമല്ല തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാറിന്‍റെയും ബിജെപിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങുകയും ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി മിക്ക സംസ്ഥാനങ്ങളും കോടികള്‍ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തത് നാം കണ്ടു. കേരളത്തിലും പണമൊഴുക്കി സീറ്റുപിടിക്കാമെന്ന് അവര്‍ കരുതി. കൂടാതെ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തി. ഒന്നും വിജയിക്കില്ലെന്ന് വന്നതോടെയാണ് ഗവര്‍ണറെ ഉപയോഗിച്ച് ഭരണപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയത്.
സംഘപരിവാറിന്‍റെ വര്‍ഗീയ അജന്‍ഡ നടപ്പാകണമെങ്കില്‍ കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ പുരോഗതി ഇല്ലാതാക്കിയേ മതിയാകൂ. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സകല മേഖലയിലുമുള്ള കാവിവല്‍ക്കരണം മറ്റു സംസ്ഥാനങ്ങളില്‍ ചെയ്ത പോലെ കേരളത്തില്‍ പ്രാവര്‍ത്തികമാകില്ല എന്ന് അവര്‍ക്കറിയാം. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കുന്നത് കാവി അജന്‍ഡകളാണ്. അതിനു പാകമായ മണ്ണൊരുക്കുന്നതിന് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ ഇല്ലാതാക്കണം. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി പരിവര്‍ത്തിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തടയണം. അതിനാണ് സര്‍വകലാശാലകളെത്തന്നെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് എല്ലാ കേരളീയരുടെയും ആവശ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

































