കോടനാട് പാര്‍പ്പിക്കരുത് ; ഓപ്പറേഷന്‍ അരിക്കൊമ്പനെതിരെ മൃഗസംരക്ഷണ സംഘടന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇടുക്കിയെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹര്‍ജി. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വച്ചിരിക്കുന്നുവെന്നും ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയില്‍ തുറന്നു വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഉത്തരവ് അശാസ്ത്രീയമാണെന്നും അരോപിക്കുന്നുണ്ട്. ഹര്‍ജി നാളെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.

അതേസമയം ദൗത്യത്തിന്റെ ഭാഗമായി ആളുകളെ ബോധവല്‍ക്കരിക്കുന്ന നടപടികള്‍ ചിന്നക്കനാല്‍ പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ 26ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ എല്ലാം വിനോദ സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. 26ന് ദൗത്യം നടന്നില്ലെങ്കില്‍ 27ന് നടപ്പിലാക്കും. അരിക്കൊമ്പനെ പിടികൂടാന്‍ വായനാട്ടില്‍നിന്നും വിക്രം, സൂര്യന്‍ എന്ന കുങ്കിയാനകള്‍ ഇതിനകം ജില്ലയില്‍ എത്തിക്കഴിഞ്ഞു. ഇതുകൂടാതെ, കൊമ്പനെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താല്‍ക്കാലിക റേഷന്‍ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...