പാലക്കാട് വീട്ടില്‍ക്കയറി പണവും സ്വര്‍ണവും മോഷ്ടിച്ചു ; കവര്‍ന്നത് ഒമ്പത് പവന്‍ സ്വര്‍ണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വീട്ടില്‍ക്കയറി പണവും സ്വര്‍ണവും മോഷ്ടിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. ബസ് സ്റ്റാന്‍ഡന് സമീപം പെരിഞ്ചോളം റോഡില്‍ താമസിക്കുന്ന പാലത്തിങ്കല്‍ പി.ഹംസയുടെ വീട്ടിലാണ് കവര്‍ച്ച. ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനൊന്നായിരം രൂപയുമാണ് കള്ളന്‍ അടിച്ചോണ്ട് പോയത്. പോലീസില്‍ പരാതി നല്‍കി. ഷൊര്‍ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും പാലക്കാട് നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

സംഭവസമയത്ത് ഹംസ, ഭാര്യ മുബീന ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.പുലര്‍ച്ചെയാണ് മോഷണം. വീടിനോടു ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ നിന്ന് ചെറിയ കോണി ഉപയോഗിച്ച് മോഷ്ടാക്കള്‍ രണ്ടാംനിലയിലുള്ള സണ്‍ഷേഡിലേക്ക് കയറി. മുകളിലെ വെന്റിലേറ്റര്‍ സ്പേസ് വഴിയാണ് അകത്തു കടന്നത്. മുറികളുടെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. മുബീനയുടെ കഴുത്തിലുണ്ടായിരുന്ന ആറ് പവന്റെ സ്വര്‍ണമാല, അലമാരയിലുണ്ടായിരുന്ന വള, പേഴ്‌സിലുണ്ടായിരുന്ന 3000 രൂപ, മകളുടെ കഴുത്തിലുണ്ടായിരുന്ന മാല, ഹംസയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....