അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ഓഫീസ് ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കൊട്ടാരക്കരയില്‍ നടന്നു. ഏപ്രില്‍ 30ന് കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ നടന്ന ചടങ്ങ് കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ജനവിഭാഗത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ അണ്ണാ ഡി ആര്‍ എം പാര്‍ട്ടിക്ക് സാധിക്കുമെന്നും നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് സജി കൊല്ലം അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതീതമായി ആലംബഹീനരുടെ അഭയ സ്ഥാനം ആയിരിക്കും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന് സജി കൊല്ലം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ഡി എസ് എസ് കേരള സംസ്ഥാന ചെയര്‍പേഴ്‌സണ്‍ കരിവേടകം, സി എസ് ഡി എസ് സംസ്ഥാന പ്രസിഡണ്ട് എം എസ് സജന്‍, ഡി സി യു എഫ് സംസ്ഥാന പ്രസിഡന്റ് രാജ്‌മോഹന്‍ തമ്പുരാന്‍, ദലിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് സജി പാമ്പാടി, കെഡിപി പ്രസിടിയം മെമ്പര്‍ ശശി പന്തളം, ഭീം മിഷന്‍ ചെയര്‍മാന്‍ സജി കെ ചേരമാന്‍, ഡി എച്ച് ആര്‍ എം കേരള ചെയര്‍പേഴ്‌സണ്‍ അശ്വതി ബാബു, ആദിവാസി സംരക്ഷണ സംഘം പ്രതിനിധി മാരിയപ്പന്‍ നീലി പാറ, ഫാദര്‍ വട്ടോളി അച്ഛന്‍, ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ ഉഷ പുനത്തില്‍, സാമൂഹ്യപ്രവര്‍ത്തകരായ അനുരാജ് തിരുമേനി, പ്രദീപ് നെന്മാറ എന്നിവര്‍ സംസാരിച്ചു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സിബു കാരങ്കോട് സ്വാഗതവും സംസ്ഥാന സെക്രട്ടറി ബൈജു പത്തനാപുരം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സജി പാറു അവതരിപ്പിച്ച നാടന്‍ പാട്ടും അരങ്ങേറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...