എസ്.എൻ.ഡി.പി കടപ്ര ശാഖയിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 94-ാം നമ്പർ ശാഖാ അതിർത്തിയിലെ കടപ്ര ശ്രീനാരായണ സേവാ സമിതിയുടെ ചുമതലയിലുള്ള ശ്രീനാരായണ ഗുരുദേവ ശാഖയിലെ 16ാമത് പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. സേവാ സമിതി പ്രസിഡന്റ് മുകേഷ് മുരളി അദ്ധ്യക്ഷത വഹിച്ചു. അഖില കേരളാ വിശ്വകർമ്മ മഹാസഭാ തിരുവല്ല താലുക്ക് യൂണിയൻ സെക്രട്ടറി കെ. വി. അനിൽകുമാർ, എ. കെ. സി. എച്ച്. എം. എസ്. തട്ടയ്ക്കാട് ശാഖാ സെക്രട്ടറി പി. എൻ. അജയകുമാർ,

94ാം നമ്പർ കടപ്ര എസ്. എൻ. ഡി. പി. ശാഖായോഗം പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗുരു സേവാസമിതി സെക്രട്ടറി സി. കെ. ഹരിദാസ് സ്വാഗതവും ട്രഷറർ മോഹിനി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ എംപ്ളോയിസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കുമാർ മണലേൽ പ്രഭാഷണം നടത്തി. പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയും തുടരും. ശിവഗിരി മഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ സ്വാമി, ശിവഗിരി ധർമ്മസംഘം ബോർഡ് മെമ്പർ വിശാലാന്ദ സ്വാമി എന്നിവർ നേതൃത്വം നൽകും. അഷ്ടബന്ധ നവീകരണ കലശവും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....

ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഐആര്‍ജിസി

0
തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം...

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...

എടിഎമ്മിൽ ഇനി പണം മാത്രമല്ല ; റുപേയ് കാർഡും യുപിഐ ക്യുആർ കോഡും ബാങ്ക്...

0
എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക....