തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വെളളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ കൈവശം രേഖകളില്ലാതെ കണ്ടെത്തിയ 48.20 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷൻ ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ് വിഭാഗമാണ് തുക പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശിയും ആന്ധ്രാപ്രദേശിലെയിലെ കാളഹസ്തിയിലെ സ്വർണാഭരണശാലയിലെ വില്പനക്കാരനുമായിരുന്നു യാത്രക്കാരനെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തോൾബാഗിലെ രഹസ്യ അറയിൽ 500 രൂപയുടെ 96 കെട്ടുകളിലാക്കിയാണ് പണം സൂക്ഷിച്ചത്. വളാഞ്ചേരിയിലെ ഒരു വ്യാപാരിക്കു നൽകാൻ അയച്ചതാണു തുകയെന്നാണ് പിടിയിലായയാൾ അധികൃതർക്കുനല്കിയ വിവരം. പണം കണ്ടുകെട്ടി ആദായനികുതി വകുപ്പിന് കൈമാറിയതായി ആർപിഎഫ് അധികൃതർ പറഞ്ഞു. ആർപിഎഫ് ക്രൈം ഇൻറലിജൻറ്‌സ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, ഹെഡ് കോൺസ്റ്റബിൾ ഒ.കെ. അജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...