കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. ചൊവ്വാഴ്ച്ച പുലർച്ചയോടെ അവശ നിലയിൽ കണ്ടെത്തിയ ചീറ്റ വൈകാതെ ചാവുകയായിരുന്നു. ഇതോടെ കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. 2022 ൽ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ എത്തിയത്.

ആദ്യ ഘട്ടത്തിൽ 8 ചീറ്റകള്‍ നമീബിയയിൽ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്. ഏറ്റവും ഒടുവിൽ ചത്ത ചീറ്റ ശൌര്യയുടെ മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു. 10ല്‍ ഏഴെണ്ണം മുതിർന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്.

2024 ജനുവരി 16ന് ഉച്ചകഴിഞ്ഞ് 3.17 ഓടെയാണ് നമീബിയൻ ചീറ്റ ശൗര്യ ചത്തതെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റര്‍ അറിയിച്ചു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തിയിരുന്നു. ചീറ്റ സിപിആറിനോട് പ്രതികരിച്ചില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റര്‍ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...