ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ; 301 കോളനിയിലെ ഒരു വീട് തകർത്തു , പരിക്കുകളില്ലാതെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി:ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലാണ് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.കോളനിയിലെ ഒരു വീട് ആനക്കൂട്ടം തകർത്തു.കോളനിയിലെ താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. ആക്രമണം നടക്കുന്ന സമയത്ത് ഐസക്കും കുടുംബവും അടുത്ത വീട്ടിൽ ആയിരുന്നതിനാൽ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.

അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഇടുക്കി ചിന്നക്കനാൽ മേഖലയിൽ കാട്ടാനകളുടെ ആക്രമണം വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം 301 കോളനിയിൽ അരിക്കൊമ്പൻ ഒരു വീട് തകർത്തിരുന്നു. വീടിന്റെ അടുക്കള ഭാഗവും ഷെഡുമാണ് ആന തകർത്തത്. 301 കോളനിയിലെ വി ജെ ജോർജ് എന്നയാളുടേതാണ് വീട്. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തിയെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...