കല്ല്യാണ വീട്ടില്‍ വീണ്ടും മോഷണം ; പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് ഇത്തവണയും കവര്‍ച്ച ചെയ്തത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ വീണ്ടും മോഷണം. ചടങ്ങിനെത്തിയവര്‍ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് ഇത്തവണയും കവര്‍ച്ച ചെയ്തത്. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്. ഇന്ന് രാവിലെയോടെ പണം കണക്കുകൂട്ടുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസ്സിലായത്. വിവാഹത്തോടനുബന്ധിച്ച് രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്.

ഒന്ന് വീട്ടുവരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകൾ സമ്മാനിച്ച കവറുകള്‍ ഇടാനായാണ് മുറിയില്‍ പെട്ടി സ്ഥാപിച്ചത്. ഈ പെട്ടിയിലെ കവറുകളാണ് കവര്‍ച്ച ചെയ്തത്. പെട്ടിയുടെ ഒരു വശം തകര്‍ത്ത നിലയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 18 -ാം തിയതിയും പേരാമ്പ്ര പൈതോത്ത് സമാന രീതിയില്‍ മോഷണം നടന്നിരുന്നു. കോറോത്ത് സദാനന്ദനെ വീട്ടിലാണ് അന്ന് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിന്റെ ഓഫീസ് മുറിയില്‍ വെച്ച് പൂട്ടിയിരുന്നു. ഈ വാതില്‍ കുത്തിത്തുറന്നാണ് പെട്ടി മോഷ്ടിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...