ജി ജി ആന്‍ഡ് ജി ഉടമയുടെ മറ്റൊരു തട്ടിപ്പിനും തിരിച്ചടി : കൈയ്യേറിയ ദേവസ്വം ഭൂമി തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 300 കോടിയില്‍പ്പരം രൂപ തട്ടിച്ച് മുങ്ങിയ പുല്ലാട് ജി ആന്‍ഡ് ജി ഉടമ ദേവസ്വം ഭൂമി കൈയേറിയത് തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തെളളിയൂര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ 40 സെന്റ് ഭൂമിയാണ് ഇയാള്‍ കൈയേറി സ്വന്തം പേരിലാക്കിയത്. തെള്ളിയൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചിക വാണിഭത്തിന്റെ ഏറിയ പങ്കും നടക്കുന്ന ഭൂമിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തിരികെ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തോടു ചേര്‍ന്ന് വാണിഭം നടത്തുന്ന 40സെന്റ് വസ്തു ദേവസ്വത്തിന് പേരില്‍ക്കൂട്ടി നല്‍കാന്‍ മല്ലപ്പള്ളി തഹസീല്‍ദാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ്മാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റതാണ് ഉത്തരവ്.

1972 ല്‍ തെള്ളിയൂര്‍ക്കാവ് ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത അവസരത്തില്‍ ക്ഷേത്രത്തിന്റെ വരുമാന സ്രോതസായി വൃശ്ചിക വാണിഭം നടത്തുന്ന ഭൂമി പരാമര്‍ശിച്ചിരുന്നു. റവന്യൂ രേഖകളില്‍ ദേവസ്വം ഭൂമി ആയി ഇരുന്ന വസ്തു 1996 ലാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമ ഡി ഗോപാലകൃഷ്ണന്‍ നായര്‍ സ്വന്തം പേരില്‍ക്കൂട്ടിയത് എന്ന് കോടതി കണ്ടെത്തി. 2007 ല്‍ ജി.സതീഷ്‌കുമാര്‍ പ്രസിഡന്റ് ആയുള്ള ക്ഷേത്ര ഉപദേശക സമിതി നല്‍കിയ കേസിന്മേല്‍ ഉണ്ടായ തുടര്‍നടപടി ആണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. രണ്ടുമാസത്തിനുള്ളില്‍ റവന്യു രേഖയില്‍ ദേവസ്വം ഭൂമി എന്ന് മാറ്റം വരുത്തുവാനാണ് ഹൈക്കോടതി നിര്‍ദേശം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...

അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍...

ആവേശക്കടലായി ഫോർട്ട് കൊച്ചി ; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

0
കൊച്ചി : ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക്...