ന്യൂഡൽഹി :ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ട് പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ പശ്ചിമ ബംഗാൾ തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. കൊൽക്കത്തയ്ക്ക് സമീപമുള്ള ഇവരുടെ ഒളിത്താവളത്തിൽ നിന്നാണ് എൻഐഎ സംഘം ഇവരെ പിടികൂടിയത്. എൻഐഎയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ പശ്ചിമ ബംഗാൾ “ഭീകരരുടെ സുരക്ഷിത താവളമായി” മാറിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപ്പിച്ചത്. അതേസമയം ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് സംസ്ഥാന പോലീസിൻ്റെ ത്വരിതഗതിയിലുള്ള നടപടി മൂലമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്ക് മറുപടി നൽകി. ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച മമത ബാനർജി പോലീസിൻ്റെ അടിയന്തിര പ്രതികരണത്തെ തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. നിങ്ങൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ കാര്യമോ? എന്ന് ബിജെപിയോട് തിരിച്ചു ചോദിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























