തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ; ഉത്തരവാദികൾ അധ്യാപകരാണെന്ന് കുട്ടിയുടെ വീഡിയോ സന്ദേശം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ചെന്നൈ അന്പത്തൂർപാഡി സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാർക്ക് അയച്ചുകൊടുത്തതിന് ശേഷമായിരുന്നു സംഭവം. ആത്മഹത്യ ദൃശ്യവും കുട്ടി ഫോണിൽ ചിത്രീകരിച്ചു. ചെന്നൈ അമ്പത്തൂർ പാഡിയിലെ കുമരനഗർ ലക്ഷ്മി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥിയാണ് വീട്ടിനുള്ളിൽ വെച്ച് വീ‍ഡിയോ സന്ദേശം ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തത്.

കൈ ഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികൾ സ്കൂളിലെ അധ്യാപകരാണെന്നും അവർ തന്നെ ദിവസവും തല്ലാറുണ്ടെന്നും കുട്ടി സന്ദേശത്തിൽ പറയുന്നു. അധ്യാപകർ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാൻ ആകില്ലെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് എത്തിച്ചു നൽകണം, അവർ സ്കൂളിലെത്തി ഇക്കാര്യം ചോദിക്കണം. കൂട്ടുകാർക്ക് അയച്ചു നൽകിയ സന്ദേശത്തിൽ കുട്ടി പറയുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ കൊരട്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാക്കുറിച്ചിയിലെ വിദ്യാർഥിയുടെ ആത്മഹത്യക്ക് ശേഷം ഇത്തരം കേസുകൾ സി ബി സി ഐ‍ ഡിക്ക് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചുണ്ടായിരുന്നു. ലോക്കൽ പോലീസിന്‍റെ ആദ്യ ഘട്ട അന്വേഷണത്തിന് ശേഷം ഈ സംഭവത്തിലും സി ബി സി ഐ ഡി അന്വേഷണം ഏറ്റെടുത്തേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...