മിസ് കേരളയും സംഘവും മരണപ്പെട്ടതില്‍ ദുരൂഹത മുറുകുന്നു ; പിന്തുടര്‍ന്ന കാര്‍ ആരുടെ ? ഹോട്ടലിലുണ്ടായിരുന്ന വിഐപി ആര് ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്ന് പേരുടെ ജീവനെടുത്ത കാറപകടം സംബന്ധിച്ച കേസില്‍ ഹോട്ടലില്‍ നിന്ന് കാണാതായ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കാന്‍ പോലീസിനായില്ല. അപകട വിവരം അറിഞ്ഞയുടന്‍ ഇവര്‍ രാത്രി ആഘോഷിച്ച ഫോര്‍ട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലായ നമ്പര്‍ 18 ലെ ഏറ്റവും മുകള്‍ നിലയിലെ ക്ലബ് 18 ഹാളിലെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റിയിരുന്നു. ഇത് ഹാജരാക്കാന്‍ പോലീസ് ഹോട്ടലുടമയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇന്നലെയും കൈമാറിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹോട്ടലുടമയുടെ കണ്ണങ്ങാട്ടുള്ള ബംഗ്ലാവ് പോലീസ് പരിശോധിച്ചിരുന്നു. ആദ്യം ഇയാളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വിലാസം മാറ്റിപ്പറഞ്ഞതിനാല്‍ കണ്ണങ്ങാട്ടെ വീട്ടിലേക്കുള്ള സെര്‍ച്ച്‌ വാറണ്ട് കോടതിയില്‍ നിന്ന് പുതുക്കി വാങ്ങേണ്ടി വന്നു. അപകട സമയം കാറോടിച്ച തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഹോട്ടലില്‍ വന്നുപോയ കാറുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. നിശാപാര്‍ട്ടികളില്‍ പ്രമുഖരുടെ സാന്നിദ്ധ്യം പോലീസ് സംശയിക്കുന്നു. സിനിമാ, സീരിയല്‍, വ്യവസായ രംഗത്തെ പ്രമുഖര്‍ ഇവിടെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. രാത്രി വൈകിയും മദ്യം വിളമ്പിയതിന് ഈ മാസം രണ്ടിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ രാത്രി വൈകിയും നിശാപ്പാര്‍ട്ടി പതിവാണ്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഏപ്രിലില്‍ കസ്റ്റംസും എക്‌സൈസും ഇവിടെ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. നിശാപ്പാര്‍ട്ടിക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായോ എന്നതാണ് പോലീസ് തേടുന്ന മറ്റൊരു കാര്യം. മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും അമിത വേഗത്തില്‍ പാഞ്ഞു പോകാനുള്ള കാരണം തേടുന്നതിന്റെ ഭാഗമാണിത്. ഇവരെ അതേ വേഗത്തില്‍ പിന്തുര്‍ന്നതായി പറയപ്പെടുന്ന കാര്‍ ആരുടേതാണെന്ന അന്വേഷണത്തിലുമാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...