ആലപ്പുഴ: മൂല്യ നിര്‍ണയത്തിനായി കൊണ്ടു വന്ന ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കായംകുളം എം എസ് എം കോളേജിലെ അധ്യാപികയുടെ വീട്ടില്‍ വച്ച് കത്തി നശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കായംകുളം എം എസ് എം കോളജിലെ അധ്യാപികയുടെ വീട്ടില്‍ വച്ചാണ് ഉത്തര കടലാസുകള്‍ കത്തിനശിച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും കേരള സര്‍വകലാശാലാ രജിസ്ട്രാറും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ബി എസ് സി രസതന്ത്രം പരീക്ഷയുടെ 38 ഉത്തര കടലാസുകളാണ് മൂല്യ നിര്‍ണയത്തിനിടയില്‍ തീപിടിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടിലാണ് മൂല്യനിര്‍ണയം നടത്തുന്നത്.