കാലാവധി കഴിഞ്ഞ മരുന്നുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് കുത്തിവയ്പ് മരുന്നുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ. അടൂരിലെ ജില്ലാ മരുന്നു സംഭരണ ശാലയ്ക്കു സമീപം കെപി റോഡരികിലാണ് മാലിന്യത്തിനൊപ്പം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ ആശുപത്രികൾക്കു കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് നൽകുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞവയാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം വരെ കാലാവധിയുള്ള പൊട്ടിക്കാത്ത ഇരുനൂറോളം കുപ്പി മരുന്നുകളാണ് റോഡരികിൽ കിടക്കുന്നത്. സംഭവം അടൂരിലെ ജില്ലാ മരുന്നു സംഭരണശാലാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുമായി തങ്ങൾക്ക് ബന്ധവുമില്ലെന്നും മരുന്നുകൾ ഇവിടെ നിന്ന് വിതരണം ചെയ്തതല്ലെന്നും ഏതെങ്കിലും സർക്കാർ ആശുപത്രികളിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്നുമാണ് പറഞ്ഞത്.

ആശുപത്രികളിൽ സ്റ്റോക്കിരിക്കുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞാൽ അതു ‌ഡിഎംഒയെ അറിയിക്കുകയും ആ മരുന്നുകൾ തിരികെയെടുക്കുകയുമാണ് രീതി. സംഭവം അന്വേഷിക്കുമെന്ന് ഡിഎംഒ ഓഫിസ് അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് പൊതുപ്രവർത്തകനായ സന്തോഷ്കുമാരൻ ഉണ്ണിത്താൻ മുഖ്യമന്ത്രിക്കു പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...