ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം ; ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുക്രയിനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികളടക്കമുളള ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക്‌ കത്ത് നൽകിയതായും എംപി പറഞ്ഞു. യുദ്ധം ആരംഭിച്ചതോടെ യുക്രയിനിലെ മലയാളികൾ അടക്കമുള്ളവരുടെ ബന്ധുക്കൾ നാട്ടിൽ കടുത്ത ആശങ്കയിലാണ് കഴിയുന്നത്.

യുക്രയിനിലെ പല സ്ഥലങ്ങളിലും തൊട്ടടുത്തു ഷെല്ലാക്രമണം നടക്കുന്നതുകൊണ്ട് ബ ങ്കറിലേക്ക് മാറാൻ ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് മുമ്പ് ഇത്തരം യുദ്ധ സാഹചര്യങ്ങൾ കുവൈറ്റ്, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിൽ ഉണ്ടായപ്പോൾ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടി പോലെ പ്രത്യേക വിമാനം അയച്ചു. ഇവരെ നാട്ടിൽ എത്തിക്കണമെന്നും വിദേശകാര്യ മന്ത്രിക്കു അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലക്കാരായ ധാരാളം വിദ്യാർഥികൾ അവിടെയുണ്ട്. അവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ചെയ്തു കൊണ്ടിരിക്കുകയാണെന്നും എംപി അറിയിച്ചു.

ഉക്രൈനിലുള്ള മലയാളികളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും  പ്രയോജനപ്പെടുത്താം. കൂടാതെ യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...