മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കാനൊരുങ്ങി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലകുട്ടി എന്‍.ഡി.എ സ്ഥാനാർത്ഥിയായേക്കുമെന്നു സൂചന. അബ്ദുള്ളക്കുട്ടി സ്ഥാനാർഥി ആയാൽ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്  രവി തേലത്ത് പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചില്ല.

പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിൽ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വികാരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ഉപാധ്യക്ഷനെ തന്നെ ബി.ജെ.പി രംഗത്തിറക്കുന്നതെന്നാണ് സൂചന. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ മത്സരം കടുപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടൽ. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായെത്തിയാൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെയും വിലയിരുത്തൽ.

കഴിഞ്ഞ തവണ ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്‍റ്  വി. ഉണ്ണിക്കൃഷ്ണനായിരുന്നു എന്‍.ഡി.എ സ്ഥാനാർത്ഥി. 82,332 വോട്ടുകളാണ് എന്‍.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ നിർണായക ശക്തിയാകാമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തവനൂർ , വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ അവകാശവാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...