ച​വ​റ​യി​ല്‍ ഷി​ബു ബേ​ബി​​ജോ​ണ്‍ ത​ന്നെ​

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ശ​ക്​​തി​കേ​ന്ദ്ര​മാ​യ കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ര്‍.​എ​സ്.​പി സ്ഥാ​നാ​ര്‍ത്ഥി​കളെ തീ​രു​മാ​നി​ച്ചു. ഇ​ര​വി​പു​ര​ത്ത്​ മു​ന്‍​മ​ന്ത്രി ബാ​ബു ദി​വാ​ക​ര​നും കു​ന്ന​ത്തൂ​രി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട ഉ​ല്ലാ​സ്​ കോ​വൂ​രു​മാ​കും മ​ത്സ​രി​ക്കു​ക. ച​വ​റ​യി​ല്‍ ഷി​ബു ബേ​ബി​​ജോ​ണ്‍ ത​ന്നെ​യെ​ന്ന്​ നേ​ര​ത്തേ ത​ന്നെ ഉ​റ​പ്പാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച ചേ​ര്‍​ന്ന ഇ​ര​വി​പു​രം, കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ ബാ​ബു​ദി​വാ​ക​രന്റെ​യും ഉ​ല്ലാ​സിന്റെ​യും പേ​രു​ക​ള്‍ സം​സ്ഥാ​ന സ​മി​തി​ക്ക്​ ശു​പാ​ര്‍​ശ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ര​വി​പു​ര​ത്ത്​ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്​ സി.​പി.​എ​മ്മി​ലെ എം. ​നൗ​ഷാ​ദി​നോ​ട്​ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും പേ​ര്​ ഉ​യ​ര്‍ന്നെങ്കി​ലും മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ അ​ദ്ദേ​ഹം.

തു​ട​ര്‍​ന്ന്​, അ​സീ​സ്​ നി​ര്‍​ദേ​ശി​ച്ച ബാ​ബു​ദി​വാ​ക​രന്റെ പേ​ര്​ യോ​ഗം ​ഐ​ക​ക​ണ്​​ഠ്യേ​ന അം​ഗീ​ക​രി​ച്ചു. ഇ​ര​വി​പു​രം സീ​റ്റ്​ കോ​ണ്‍​ഗ്ര​സി​ന്​ ന​ല്‍​കി, കു​ണ്ട​റ ഏ​റ്റെ​ടു​ക്കാ​ന്‍ ആലോചി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്,​ വേ​ണ്ടെ​ന്നുവെച്ചു. ആ​ര്‍.​എ​സ്.​പി​ക്ക്​ ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ച്​ സീ​റ്റാ​ണ്​ യു.​ഡി.​എ​ഫ്​ ന​ല്‍​കി​യി​രു​ന്ന​ത്. ആ​റ്റി​ങ്ങ​ലി​ല്‍ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കും. ക​യ്​​പ​മം​ഗ​ലം സീ​റ്റ്​ മാ​റി ന​ല്‍​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...