ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് സിംഗു അതിര്‍ത്തിയിലാണ് യോഗം. സിംഗു അതിര്‍ത്തില്‍ ചേരുന്ന യോഗത്തില്‍ സമരത്തിന്റെ ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും തീരുമാനം. മാര്‍ച്ച് 24 വരെ മഹാ പഞ്ചായത്തുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരും. മൂന്നാഴ്ചയോളം ചര്‍ച്ചയ്ക്ക് ക്ഷണിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശബ്ദത സമരത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ സൂചനയാണെന്ന് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

ട്രേഡ് യൂണിയന്‍ നേതാക്കളുമായി സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്നിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെയുള്ള സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാഗ്ദാനം ചെയ്തു. ട്രേഡ് യൂണിയന്‍ പണിമുടക്കിന് കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രത്യേക സമര പരിപാടികള്‍ക്കാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. കര്‍ഷക സമരത്തിന്റെ സാധ്യത കണക്കിലെടുത്ത് ഏപ്രില്‍ അഞ്ചുവരെ ലക്‌നൗ നഗരത്തില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...