ആന്ധ്രപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു ; ഏഴു പേര്‍ മരിച്ചു 45 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പതിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഭകരാപേട്ടില്‍ ശനിയാഴ്ച രാത്രി 11.30 നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തപുര്‍ ജില്ലയിലെ ധര്‍മവരമത്തുനിന്ന് ചിറ്റൂരിലെ നാഗരിയിലേക്ക് പോകുന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

നിയന്ത്രണം വിട്ട ബസ് റോഡിലെ സുരക്ഷഭിത്തിയില്‍ ഇടിച്ച്‌ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വെളിച്ചക്കുറവും താഴ്ചയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. മരിച്ചവരെല്ലാം ആന്ധ്രാ സ്വദേശികളാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് തിരുപ്പതി എസ്.പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...