Thursday, April 25, 2024 7:47 am

ഡിജിറ്റൽ ഷാർജ – പുതിയ ആപ്പ് ; പാർക്കിങ് ഫീസ്, പിഴ, വൈദ്യുതി ബിൽ എന്നിവ അടക്കാം

For full experience, Download our mobile application:
Get it on Google Play

ഷാർജ : ഷാർജ നിവാസികൾക്ക് അവരുടെ വൈദ്യുതി ബില്ലുകൾ അടക്കാനും ടാക്സി ബുക്ക് ചെയ്യാനും സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ സ്വീകരിക്കാനും പുതിയ ആപ്പ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഷാർജ ഡിജിറ്റൽ ഓഫീസ് (എസ് ഡി ഒ) ആപ്പ് പുറത്തിറക്കിയത്. ആപ്പിന്റെ ബീറ്റ പതിപ്പ് വെർച്വൽ പത്രസമ്മേളനത്തിൽ അനാച്ഛാദനം ചെയ്തു.

പൗരന്മാരുടെയും താമസക്കാരുടെയും ബിസിനസ് ഉടമകളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഷാർജയുടെ തീരുമാനമാണ് പദ്ധതിയെ യാഥാർഥ്യമാക്കിയത്. ഓഫീസുകളിലും മറ്റുമെത്തി ക്യൂ നിന്ന് സമയം കളയേണ്ട അവസ്ഥയിൽ നിന്നാണ് ഡിജിറ്റൽ ഷാർജ, സുതാര്യമായ സാങ്കേതിക വഴി തുറന്നിരിക്കുന്നത്. ബിസിനസ്, ഗതാഗതം, യൂട്ടിലിറ്റികൾ, സാമൂഹിക സേവനങ്ങൾ, ജനറൽ, റിയൽ എസ്റ്റേറ്റ്, സുരക്ഷ എന്നിവയുൾപ്പെടെ ഏഴ് വിശാലമായ വിഭാഗങ്ങളിലായി 41 സേവനങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ നിലവിൽ സ്മാർട്ട് സേവനം വാഗ്ധാനം ചെയ്യുന്നുണ്ട്.

വരാനിരിക്കുന്ന ഘട്ടങ്ങളിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നത് തുടരാനാണ് പദ്ധതി. ബിസിനസ് താൽപര്യമുള്ള താമസക്കാർക്ക് പുതിയ നിക്ഷേപകരെ രജിസ്റ്റർ ചെയ്യാനും വ്യാപാര നാമം റിസർവ് ചെയ്യാനും ഉപഭോക്തൃ സംരക്ഷണം അല്ലെങ്കിൽ സേവന ഏജൻറ് പരാതികൾ ഫയൽ ചെയ്യാനും ലൈസൻസ് ഫീസ് കണക്കാക്കാനും മറ്റും ആപ്പിലൂടെ സാധിക്കും. ഉപഭോക്താക്കൾക്ക് അവരുടെ സമയവും പരിശ്രമവും ലാഭിക്കുന്ന വേഗത്തിലുള്ളതും തടസമില്ലാത്ത സേവനം നൽകുന്നതിന് വിവര ആശയവിനിമയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്ന ഒരു ഫോർവേഡ് – ലുക്കിംഗ് പ്രോജക്റ്റാണ് ഡിജിറ്റൽ ഷാർജ. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ സർക്കാർ – കമ്മ്യൂണിറ്റി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഷാർജയുടെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് വകുപ്പ് ഡയറക്ടർ ശൈഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാതീയ അധിക്ഷേപം ; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട്...

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...