തിരുവല്ലയിൽ ബിവറേജ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കം തടഞ്ഞ് നിയുക്ത എം.എൽ.എ ; പ്രതിഷേധത്തെത്തുടർന്ന് മദ്യം തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല തിരുമൂലപുരത്ത് നേരത്തെ പൂട്ടിയ ബിവറേജ് ഔട്ട്‌ലെറ്റ് വീണ്ടും തുറക്കാനുള്ള അധികൃതരുടെ ശ്രമം നിയുക്ത എം.എൽ.എയുടെ നേതൃത്വത്തിൽ ജനങ്ങൾ തടഞ്ഞു. നിയുക്ത എം.എൽ.എ വർഗീസ് മാമന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഔട്ട്‌ലെറ്റിലേക്ക് എത്തിച്ച മദ്യം തിരികെ ഗോഡൗണിലേക്ക് തന്നെ മടക്കിക്കൊണ്ടുപോയി. സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നതും എം.സി റോഡിന് അരികിലുമായ തിരുമൂലപുരത്ത് മദ്യശാല തുടങ്ങുന്നതിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. കഴിഞ്ഞ മാർച്ചിൽ പുളിക്കീഴ് ഹൗസിംഗ് ബോർഡിന്റെ റെവന്യൂ ടവറിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് തിരുമൂലപുരത്തേക്ക് മാറ്റിയപ്പോൾ തന്നെ ജനങ്ങൾ സംഘടിക്കുകയും ആദ്യദിനം തന്നെ അത് അടപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തിരുമൂലപുരത്ത് ഈ ഔട്ട്‌ലെറ്റ് തുടങ്ങില്ലെന്ന് തീരുമാനിച്ചിരുന്നതായി എം.എൽ.എ വ്യക്തമാക്കി. ഈ തീരുമാനത്തിന് വിരുദ്ധമായി ഇന്നലെ വീണ്ടും ഔട്ട്‌ലെറ്റിലേക്ക് മദ്യം എത്തിക്കാൻ ശ്രമിച്ചതാണ് സംഘർഷഭരിതമായ സാഹചര്യമുണ്ടാക്കിയത്. വിവരമറിഞ്ഞ നിയുക്ത എം.എൽ.എയും നഗരസഭാ അധ്യക്ഷ ശ്രീലേഖയും സ്ഥലത്തെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധം ശക്തമായതോടെ ഇറക്കിവെച്ച മദ്യക്കുപ്പികൾ പുളിക്കീഴിലെ ബിവറേജ് ഗോഡൗണിലേക്ക് തന്നെ തിരികെ കൊണ്ടുപോകാൻ അധികൃതർ നിർബന്ധിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...